കാഞ്ഞങ്ങാട്: (my.kasargodvartha.com 12.02.2021) മഡിയനിലെ ആദ്യകാല സിപിഎം നേതാവ് എ വി കണ്ണന്‍ എന്ന പൊക്ലന്‍ മേസ്ത്രി (72) നിര്യാതനായി. സിപിഎം അജാനൂര്‍ ലോകല്‍ കമിറ്റി മെമ്പര്‍ മഡിയന്‍ ബ്രാഞ്ച് സെക്രടറി എന്നീ നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കര്‍ഷക സംഘം അജാനൂര്‍ വിലേജ് സെക്രടറി, ഏരിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 4ാം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. കോട്ടച്ചേരി കോ-ഓപറേറ്റീവ് സ്റ്റോര്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു.
ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് ഇന്ന് കാണുന്ന നിലയില്‍ ഉള്ള കെട്ടിടം പണിയുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ക്ലബിന്റ ആദ്യകാലം മുതല്‍ ഉള്ള മെമ്പറും കുറെ വര്‍ഷം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിര്‍മാണ തൊഴിലാളി എന്ന നിലയില്‍ വിപുലമായ ബന്ധത്തിന് ഉടമയായിരുന്നു.
സി എം പി രൂപീകരിച്ചപ്പോള്‍ മഡിയനിലെ പ്രധാന നേതാക്കള്‍ എല്ലാം ആ പാര്‍ടിയുടെ കൂടെ പോയപ്പോള്‍ മഡിയനില്‍ സിപിഎം എന്ന പ്രസ്ഥാനത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ അദ്ദേഹം ചെയ്ത സേവനം മറക്കാനാകില്ല.
അജാനൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് 4 വാര്‍ഡിനെ പ്രതിനിധീകരിച്ചു. സിപിഎം സ്ഥാനാര്‍ഥി ആയി മത്സരിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ ശക്തനായ എതിരാളി മുഹമ്മദ്കുഞ്ഞി മാസ്റ്ററെ ആണ് പരാജയപ്പെടുത്തിയത്.
ജാതി മത ചിന്തകള്‍ക്ക് അതീതമായി സാമൂഹ്യ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏവരുടെയും അംഗീകാരവും ആദരവും പിടിച്ചു പറ്റാന്‍ ഇതിലൂടെ സാധിച്ചു.
ഭാര്യ: ലീല, മക്കള്‍: സിനി, മിനി, നിഷ, മരുമക്കള്‍: കുമാരന്‍ കാഞ്ഞിരടുക്കം, രാമചന്ദ്രന്‍ തച്ചങ്ങാട്, തമ്പാന്‍ ചെറുവത്തൂര്‍.
Keywords: Kerala, Kasaragod, News, Obituary, Early CPM leader AV Kannan died.
< !- START disable copy paste -->