കാസര്‍കോട്: (my.kasargod.com 05.02.2021) ലോക കാന്‍സര്‍ ദിനം ജില്ലയിലെങ്ങും ബോധവത്കരണ പരിപാടികളുമായി ആചരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ജില്ലാ മെഡികല്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനവും സെമിനാറും കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡികല്‍ ഓഫീസര്‍ ഡോ. നിര്‍മല്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍മാരായ പി ശശിധരന്‍, പി ലീല, എം പ്രശാന്ത്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്ലത്വീഫ് മഠത്തില്‍, ഡെപ്യൂടി മാസ് മീഡിയ ഓഫീസര്‍ എസ് സയന എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസുകള്‍ക്ക് ജില്ലാ ആശുപത്രി കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. രാജു മാത്യൂ സിറിയക്, പൂടംകല്ല് താലൂക് ആശുപത്രിയിലെ ഡയറ്റീഷന്‍ മൃദുല അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡികല്‍ ഓഫീസര്‍ പി വി അരുണ്‍ സ്വാഗതവും ഹെല്‍ത് ഇന്‍സ്പെക്ടര്‍ കെ രാജീവന്‍ നന്ദിയും പറഞ്ഞു.
എസ് വൈ എസ് ചെര്‍ക്കള മേഖല കാന്‍സര്‍ ദിനാചരണം
ബോവിക്കാനം: എസ് വൈ എസ് ചെര്‍ക്കള മേഖല കമിറ്റി സംഘടിപ്പിച്ച കാന്‍സര്‍ ദിനാചരണം മുളിയാര്‍ സി എച്ച് സി യില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് മുഹമ്മദ് ആലൂര്‍ അധ്യക്ഷനായി. മെഡികല്‍ ഓഫിസര്‍ ഡോ. അനില്‍ കുമാര്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ കെ ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു.
ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബ്ബാസ് കൊളച്ചെപ്പ്, രമേശ് മുതലപ്പാറ, മൊയ്തു മൗലവി ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, സലാം നഈമി, ഹമീദ് ഫൈസി പൊവ്വല്‍, മുഹമ്മദ് ആലൂര്‍, മൊയ്തു ബാവാഞ്ഞി, ഹംസ ആലൂര്‍, അബ്ദുല്ല ആലൂര്‍, അസീസ് ആലൂര്‍, ബാസിത്ത് ചെര്‍ക്കള സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Celebrated World Cancer Day with awareness
< !- START disable copy paste -->