കാസർകോട്: (my.kasargodvartha.com 08.02.2021) ഭെൽ ഇ എം എൽ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 29-ാം ദിവസത്തിൽ. കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
28-ാം ദിന സമര പരിപാടികൾ വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് പി പി നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബി എം എസ് സെക്രടറി കെ ജി സാബു അധ്യക്ഷത വഹിച്ചു. മാഹിൻ മുണ്ടക്കൈ, പി വി കുഞ്ഞമ്പു, എ വാസുദേവൻ പ്രസംഗിച്ചു. ബി എസ് അബ്ദുല്ല, അനിൽ പണിക്കൻ, ഗോപിനാഥൻ നായർ നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Protest, BHEL, EML, League, BHEL: On the 29th day of the strike.