Join Whatsapp Group. Join now!

ഭെൽ ഇ എം എൽ സത്യാഗ്രഹ സമരം 41-ാം ദിവസത്തിൽ

BHEL EML Satyagraha on the 41st day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 20.02.2021) ഭെൽ ഇ എം എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുമര ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം നാൽപത്തി ഒന്നാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാക്കളായ വി രത്നാകരൻ, കെ ജി സാബു, ടി പി മുഹമ്മദ് അനീസ്, ഗോപിനാഥൻ നായർ നേതൃത്വം നൽകി.

BHEL EML

ശനിയാഴ്ച നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ കമിറ്റി അംഗം പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ് റഫ്, കെ എൻ ടി യു സി സെക്രടറി എ വാസുദേവൻ, വനിതാ ലീഗ് നേതാക്കളായ പി പി നസീമ ടീചർ, ശാഹിന സലീം, ശഖീല മജീദ് പ്രസംഗിച്ചു. യു വേലായുധൻ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, BHEL EML, Protest, Workers, BHEL EML Satyagraha on the 41st day.


Post a Comment