Join Whatsapp Group. Join now!

അന്നപൂർണേശ്വരി ക്ഷേത്ര നിർമാണത്തിന് തുടക്കമിട്ട് ചന്ദ്രപുരത്ത് മഹാസുദർശനഹോമം

Annapoorneshwari temple construction begins#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 05.02.2021) അന്നപൂർണേശ്വരി ക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി ആറാട്ട്കടവ് ചന്ദ്രപുരത്ത് മഹാസുദർശന ഹോമം നടത്തി. ക്ഷേത്ര നിർമാണത്തിനായി കണ്ടെത്തിയ ഭൂമിയിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ വെച്ചായിരുന്നു ഹോമം.

അരവത്ത് പത്മനാഭ തന്ത്രിയുടെയും കുണ്ടറ രവിശ് തന്ത്രിയുടെയും കാർമികത്വത്തിലാണ് ഹോമം നടന്നത്. സ്ഥലത്തെ വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചെലവിട്ടാണ് ക്ഷേത്രം നിർമിക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. വിശ്വാസികളുടെ യോഗം ചേർന്ന് ഈ മാസാവസാനം വിപുലമായ കമിറ്റി രൂപവത്കരിക്കുമെന്ന് സംഘടന സമിതി അറിയിച്ചു.

Annapoorneshwari temple construction begins

Keywords: Kerala, News, Temple, Religion, Homam, Annapoorneshwari temple construction begins.

Post a Comment