Join Whatsapp Group. Join now!

ആലിമുസ്ലിയാർ അനീതികളെ എതിർത്ത് തോൽപിക്കാൻ പ്രചോദനം - എസ് ഐ ഒ അനുസ്മരണ സമ്മേളനം

Alimusliyar Inspired to Defeat Injustice - SIO Memorial Conference
പരവനടുക്കം: (my.kasargodvartha.com 20.02.2021) മലബാർ വിപ്ലവത്തിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി എസ് ഐ ഒ ജില്ലാ കമിറ്റി ആലി മുസ്ലിയാർ അനുസ്മരണം നടത്തി. ആലിയ കോളജിൽ നടന്ന പരിപാടിയിൽ മെഹർബാൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുന്ന ഭരണകൂടം ആലി മുസ്ലിയാരെ പോലുള്ള സ്വാതന്ത്ര്യ സമര നായകന്മാരുടെ പാരമ്പര്യത്തെ അവഹേളിക്കുന്നു, ആലി മുസ്ലിയാരുടെ ജീവിതവും രക്തസാക്ഷിത്വവും പുനർവായിക്കുമ്പോൾ ആധുനിക ഇന്ത്യയിലെ അനീതികളെ ചെറുത്തു തോൽപ്പിക്കാനുള്ള പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
Kasaragod, Kerala, News, Alimusliyar Inspired to Defeat Injustice - SIO Memorial Conference.

ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഅ് അധ്യക്ഷത വഹിച്ചു. അൻസ്വാഫ് ആലിയ, ഇസ്‌മഈൽ പള്ളിക്കര, തബ്‌ശീർ കമ്പാർ സംസാരിച്ചു.


Keywords: Kasaragod, Kerala, News, Alimusliyar Inspired to Defeat Injustice - SIO Memorial Conference.

< !- START disable copy paste -->

Post a Comment