നീലേശ്വരം: (my.kasargodvartha.com 10.01.2021) കേരള പ്രവാസി സംഘം പാലായി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം നഗരസഭയിലെ ഇടതുമുന്നണി കൗൺസിലർമാർക്കും നീലേശ്വരം ഏരിയയിലെ പ്രവാസികളായ ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. സി പി എം നീലേശ്വരം ഏരിയ സെക്രടറി എം രാജൻ അധ്യക്ഷനായി. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
സി പി എം പേരോൽ ലോകൽ സെക്രടറി പി മനോഹരൻ പ്രവാസി സംഘം ജില്ലാ സെക്രടറി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രടറി ടി രവി സ്വാഗതവും പ്രസിഡന്റ് സി വി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Expatriate, Reception, Kerala Pravasi Sangam, Reception was given to expatriate Representative of the peoples and councillors.
< !- START disable copy paste -->