Join Whatsapp Group. Join now!

കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പുനഃസംഘടനക്ക് പ്രൗഢ തുടക്കം

Proud start to the reorganization of the Kerala Muslim Jamaat unit #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.01.2021) കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പുന:സംഘടന പ്രവർത്തനങ്ങൾക്ക് കാസർകോട് ജില്ലയിൽ പ്രൗഢ തുടക്കം. ജില്ലാതല ഉദ്ഘാടനം ഉദുമ സോണിലെ കുണിയ യൂണിറ്റിലാണ് നടന്നത്.

രണ്ടു മാസമായി നടന്നു വരുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമായാണ് യൂണിറ്റ് പുനഃസംഘടന പ്രക്രിയകള്‍ ആരംഭിച്ചത്. കുണിയ താജുൽ ഉലമ സൗധത്തിൽ ഉദുമ സോണ്‍ പ്രസിഡണ്ട് കെ പി എസ് തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു. 

Proud start to the reorganization of the Kerala Muslim Jamaat unit

ജില്ലാ ജനറല്‍ സെക്രടറി സുലൈമാന്‍ കരിവെളളൂര്‍ വിഷയാവതരണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രടറി അശ്‌റഫ് കരിപ്പൊടി, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, അബ്ദുസ്സലാം ചെമ്പിരിക്ക, അബ്ദുർ റഹ്‌മാൻ ബാഖവി, കരീം സഖാഫി കുണിയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സി പി അബ്ദുല്ല ചെരുമ്പ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 ബി കെ അഹ് മദ്  മൗലവി സ്വാഗതവും ഹസൈനാര്‍ സഖാഫി കുണിയ നന്ദിയും പറഞ്ഞു. ഫെബ്രുവരി 15 നകം യൂണിറ്റ് കൗൺസിലും 28 നകം സർകിൾ കൗൺസിലും നടക്കും.

മാർച് 15 നകം ഒമ്പത് സോൺ കൗൺസിലുകൾ നടക്കും. മാർച് അവസാനമാണ് ജില്ലാ കൗൺസിൽ.

Keywords: Kerala, News, Kasaragod, Kumbala, SSF, Muslim Jama-ath, Proud start to the reorganization of the Kerala Muslim Jamaat unit.



Post a Comment