Join Whatsapp Group. Join now!

മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ കുഞ്ഞഹ് മദ് പുഞ്ചാവി നിര്യാതനായി

Muslim League leader Kunhamad Punchavi also passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.01.2021) മുസ്ലിംലീഗ് നേതാവും സ്വതന്ത്ര ര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ കല്ലൂരാവി പട്ടാക്കാലിലെ കുഞ്ഞഹ് മദ് പുഞ്ചാവി (70) നിര്യാതനായി. 


അസുഖത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. നഗരസഭയിലെ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുനിസിപല്‍ ലീഗ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 
                                                                          
Muslim League leader Kunhamad Punchavi also passed away

ദീര്‍ഘകാലം പ്രവാസിയായിരുന്ന കുഞ്ഞഹ് മദ് അബുദാബി അല്‍ ഐനില്‍ ഹോടെല്‍ ബിസിനസ് നടത്തിയിരുന്നു. ദീര്‍ഘകാലം മുംബൈയിലും ബിസിനസ് നടത്തിയിരുന്നു. അറിയപ്പെടുന്ന കര്‍ഷകനാണ്. പരേതരായ അബ്ദുല്ല - ഹലീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബൂബകര്‍, മുഹമ്മദ്, ഹസൈനാര്‍, അബ്ദുര്‍ റഹ് മാന്‍, മറിയം, സാറ, പരേതയായ ആമിന.


Keywords: Kasaragod, Kerala, News, Obituary, Muslim League, Kunhamad Punchavi, Passed away, Muslim League leader Kunhamad Punchavi also passed away.

Post a Comment