ദുബൈ: (my.kasargodvartha.com 27.01.2021) കാസർകോട് പ്രവാസി കൂട്ടായ്മയായ കെസെഫ് ഓഡിറ്ററും സംഘടനയുടെ സജീവ സാന്നിധ്യവുമായിരുന്ന അശ്റഫ് എയ്യളയുടെ വിയോഗം സംഘടനയ്ക്ക് തിരാ നഷ്ടമെന്ന് ഗവേണിംങ്ങ് കൗൺസിൽ അനുശോചന യോഗത്തിൽ അറിയിച്ചു. സംഘടന ഏൽപിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാർത്ഥമായി നിറവേറ്റുന്ന ഒരു വ്യക്തിയാണ് സംഘടനയ്ക്ക് നഷ്ടമായിരിക്കുന്നത്. കോവിഡ് കാലത്ത് അനേകം ആളുകൾക്ക് ആശ്വാസകരമായ പ്രവർത്തനം നടത്തുകയും ജിവ കാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഉണ്ടാവുകയും ചെയ്തിരുന്നു അശ്റഫെന്നും യോഗം പറഞ്ഞു.
അനുശോചന യോഗത്തിൽ വൈസ് ചെയർമാൻ തമ്പാൻ പൊതുവാൾ അധ്യക്ഷത വഹിച്ചു. സെക്രടറി ജനറൽ മാധവൻ അണിഞ്ഞ കുടുംബത്തിന്റെ ദു:ഖത്തിൽ അനുശോചനം അറിയിച്ചു. ട്രഷറർ അമീർ കല്ലട്ര, വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞി ബേക്കൽ, ശൗകത് പൂച്ചക്കാട്, സെക്രട്ടറി ഹുസൈൻ പടിഞ്ഞാറ്, നിയാസ്, ചെടികമ്പനി, മുൻ ചെയർമാൻ എസ് കെ അബ്ദുല്ല, നിസാർ തളങ്കര, മുൻ ട്രഷറർ അസ്ലം പടിഞ്ഞാറ്, മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ്, ഗവേണിങ് കൗൺസിൽ അംഗങ്ങളായ തമ്പാൻ അണിഞ്ഞ, ലോഹിതദാസ്, മാത്യു, സുബൈർ അബ്ദുല്ല, താഹിർ, വിനോദ്, എം സി ഹനീഫ്, അസീസ്, സുരേഷ് കാശി സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Dubai, Ashraf Eyyala, Ksef says Ashraf Eyyala's demise is a loss to the organization.