Join Whatsapp Group. Join now!

കുമ്പള ഹെൽത് ബ്ലോകിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന പരിശീലനം ആരംഭിച്ചു

Health Department Training to the newly elected Panchayat members in the Kumbala Health Block has started#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 05.01.2021) കുമ്പള ഹെൽത് ബ്ലോകിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന പരിശീലനം ആരംഭിച്ചു. ബെള്ളൂർ, കുമ്പഡാജെ, എൺമകജെ, ബദിയഡുക്ക, പുത്തിഗെ, മധൂർ, കുമ്പള ഗ്രാമ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾകാണ് പരിശീലനം നൽകുന്നത്. അതാത് ഗ്രാമപഞ്ചായത്തുകളിലായി നടത്തപ്പെടുന്ന പരിശീലനം ജനുവരി 15 നകം പൂർത്തിയാക്കും.

വാർഡ് ശുചിത്വ സമിതി, വിവിധ ദേശീയ ആരോഗ്യ പരിപാടികൾ, ഫണ്ട് വിനിയോഗം, പാലിയേറ്റീവ്, രോഗ പ്രതിരോധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ബെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള പരിശീലനം പി എച്ച് സിയിൽ വെച്ച് നടന്നു.

Health Department Training to the newly elected Panchayat members in the Kumbala Health Block has started

മെഡികൽ ഓഫീസർ ഡോ. സി എച് അഖിലിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധര ഉദ്ഘാടനം ചെയ്തു. ബ്ലോക് ഹെൽത് സൂപർ വൈസർ ബി അശ്റഫ്, പി എച് എൻ സൂപർ വൈസർ ജൈനമ്മ തോമസ്, ഹെൽത് ഇൻസ്പെക്ടർ ജി സുനിൽ എന്നിവർ ക്ലാസെടുത്തു.

ബ്ലോക് പഞ്ചായത്ത് മെമ്പർ എൻ രവിപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത എം റൈ, എച് ബി വിരേദ്രകുമാർ, ബേബി, ബി എൻ ഗീത, ഭഗീരഥി, കെ ജയകുമാർ, ചന്ദ്രശേഖര റൈ തുടങ്ങിയവർ സംബന്ധിച്ചു.

ജൂനിയർ ഹെൽത് ഇൻസ്പെക്ടർ തിരമലേശ്വര സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ലീന നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Training, Health Department, Kumbala, Health Department Training to the newly elected Panchayat members in the Kumbala Health Block has started.


Post a Comment