പേരാടുന്ന കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർകാർ നിലപാടിന് രാജ്യം വലിയ വില നൽകേണ്ടി വരുമെന്ന് സി ടി അഹ് മ ദലി
കാസർകോട്: (my.kasargodvartha.com 30.01.2021) നിലനിൽപിനായി പേരാടുന്ന കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർകാർ നിലപാടിന് രാജ്യം വലിയവില നൽകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ് മദലി പറഞ്ഞു. രാജ്യത്തെ മനുഷ്യർക്ക് അന്നം നൽകുന്ന കർഷകർക്ക് താങ്ങാവേണ്ട സർകാർ അവരെ തകർക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ കർഷകർക്ക് നൽകിയ അവകാശങ്ങൾ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി ടി കൂട്ടിച്ചേർത്തു.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം അർപ്പിച്ചും എൽ ഡി എഫ് ഗവൺമെൻ്റിൻ്റെ കർഷക ദ്രോഹ നയങ്ങൾക്കുമെതിരെ സ്വതന്ത കർഷക സംഘം സംസ്ഥാന വ്യപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം കാസർകോട് ജില്ലാ കമിറ്റി പുതിയ ബസ് സ്‌റ്റാൻഡ് ഒപ്പ് മരചുവട്ടിൽ സംഘടിപ്പിച്ച 'കർഷക ചത്വരം ' സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട്സി എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹസൻ നെക്കര സ്വാഗതംപറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, അസീസ് മരിക്കെ, മൂസബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഇ അബൂബക്കർ ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി എം അബ്ദുല്ല മുഗു, ഇബ്രാഹിം ഹാജി പാലാട്ട്, സി എം ഖാദർ ഹാജി, സോളാർ കുഞ്ഞഹ് മദ് ഹാജി, ഉസ്മാൻ പാണ്ഡ്യാല, ഹമീദ് മച്ചംമ്പാടി, കൊവ്വൽ അബ്ദുർ റഹ്‌മാൻ ഹാജി, ഒ ടി അഹ് മദ് ഹാജി, ഖലീൽ മരിക്കെ, ഇ ആർ ഹമീദ്, അബ്ബാസ് ബന്താട്, എസ് പി സലാഹുദ്ദീൻ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, C T Ahmadali, Farmers Protest, CT Ahmadali says the country will have to pay a heavy price for the central government's stance of branding struggling farmers as traitors.