Join Whatsapp Group. Join now!

അധികാരത്തിന് വേണ്ടി കൈകോർത്ത ബി ജെ പി - സി പി എം - എസ് ഡി പി ഐ അവിശുദ്ധ സഖ്യം രാഷ്ട്രീയ സദാചരത്തെ കശാപ്പു ചെയ്തു: മുസ്ലിം ലീഗ്

BJP-CPM-SDPI alliance unites to slaughter political morality: Muslim League #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 09.01.2021) രാഷ്ട്രീയ സദാചാരവും, ജനാധിപത്യ അന്തസത്തയും കാറ്റിൽ പറത്തി അധികാരത്തിന് വേണ്ടി സി പി എം - ബി ജെ പി - എസ് ഡി പി ഐ കക്ഷികൾ അവിശുദ്ധ ബാന്ധവം നടത്തിയതായി മുസ്ലിം ലീഗ് കാസർകോട് മണ്ഡലം റീതിംഗ് എകദിന പ്രവർത്തക സമിതി യോഗം വിലയിരുത്തി.

BJP-CPM-SDPI alliance unites to slaughter political morality: Muslim League

വർഗീയതയും, അസത്യവും, പ്രചരിപ്പിച്ച് മലീമസമാക്കിയ ഗ്രാമ പ്രദേശങ്ങളിൽ ജനാധിപത്യത്തിൻ്റെയും മാനവീകതയുടെയും വികസനത്തിൻ്റെയും മഹിത സന്ദേശം പകർന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ യു ഡി എഫ് ഒറ്റക്കെട്ടായി നേരിടാൻ യോഗം തീരുമാനിച്ചു.

അധികാര ദുർവിനിയോഗത്തിൻ്റെയും പണ സ്വാധീനത്തിൻ്റെയും, ദുഷ്പ്രചരണത്തിൻ്റെയും വലയിൽ വഴുതി വീഴാതെ യു ഡി എഫിനെ ചേർത്ത് നിർത്തിയ വോടർമാർക്കും വിജയികൾക്കും യോഗം അഭിവാദ്യങ്ങൾ നേർന്നു. കാസർകോട് മണ്ഡലത്തിലുണ്ടായ ജയ -പരാജയങ്ങൾ സംബന്ധിച്ച് യോഗം ആഴത്തിൽ വിലയിരുത്തി. മുന്നണി തലത്തിലും, സംഘടനാ തലത്തിലുമുണ്ടായ വീഴ്ചയും പോരായ്മകളും സംബന്ധിച്ച് അന്വേഷണം നടത്തി മുന്നണിയെയും പാർടിയെയും ശക്തിപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിച്ചു.

യോഗം സി ടി അഹ് മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രടറി എ അബ്ദുര്‍ റഹ് മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, മണ്ഡലം നിരീക്ഷകൻ കെ മുഹമ്മദ് കുഞ്ഞി, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാശിം കടവത്ത്, ടി എം ഇഖ്ബാൽ, പി അബ്ദുര്‍ റഹ് മാൻ ഹാജി, ഇ അബൂബകർ ഹാജി, യഹ് യ തളങ്കര, ഖാദർ ചെങ്കള, അൻവർ ചേരങ്കൈ, കെ എം ബശീർ, ഖാലിദ് പച്ചക്കാട്, മക്കാർ മാസ്റ്റർ, ഒ പി ഹനീഫ, കെ ബി കുഞ്ഞാമു, ബദറുദ്ദീൻ താശിം, അൻവർ ഓസോൺ, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, കെ ശാഫി ഹാജി, എം എ ഹാരിസ്, അബൂബകർ മാർപ്പനടുക്ക, റശീദ് ബെളിഞ്ചം, ശംസുദ്ദീൻ കിന്നിംഗാർ, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, അബ്ദുല്ല കുഞ്ഞി ഹാജി ബേർക്ക, എ എ ജലീൽ, സി എ അബ്ദുല്ല കുഞ്ഞി, ടി ഇ മുഖ്താർ, ഇ എ അബ്ദുൽ ജലീൽ, ഖാദർ പാലോത്ത്, ജലീൽ കടവത്ത്, അബ്ദുല്ല ഹാജി ഗോവ, എസ് പി സലാഹുദ്ദീൻ, ബി എ അബ്ബാസ് ഹാജി, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, ഹമീദ് പൊസൊളിഗെ, എസ് കെ അബ്ബാസ് അലി, ഇഖ്ബാൽ മുള്ളേരിയ, കെ അസീസ് ഹാജി, മജീദ് പട്ല, സഹിമ സി എ, അഡ്വ. വി എം മുനീർ, ഖാദർ ബദ് രിയ, ശാന്ത ബി, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, റഫീഖ് വിദ്യാനഗർ, ശാനിഫ് നെല്ലിക്കട്ട, ഇ ആര്‍ ഹമീദ്, മുത്വലിബ് പാറക്കട്ട, ഗഫൂർ തളങ്കര, ബി കെ ശംസുദ്ദീൻ, ഖാളി മുഹമ്മദ്, ശാഫി, ഖാലിദ് എം സംബന്ധിച്ചു.

Keywords: News, Kerala, BJP, CPM, SDPI, Alliance, Political, Muslim League, BJP-CPM-SDPI alliance unites to slaughter political morality: Muslim League.


Post a Comment