കാസർകോട്: (www.kasargodvartha.com 27.01.2021) അടച്ചുപൂട്ടിയ ഭെൽ ഇ എം എൽ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് അഭിവാദ്യങ്ങൾ അർപിച്ച് നേതാക്കളും സംഘടനകളും.
എം രാജഗോപാലൻ എം എൽ എ, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ് മാൻ എന്നിവർ സമര പന്തലിലെത്തി. കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ, എൽ ഐ സി എംപ്ലോയീസ് യൂണിയൻ, കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകൾ അഭിവാദ്യം അർപിച്ചു.എസ് ടി യു ജില്ലാ ജനറൽ സെക്രടറി ശരീഫ് കൊടവഞ്ചി, പി ജാനകി, കെ രാമ ചെന്നിക്കര, ഒ എം ശഫീഖ്, അബ്ദുർ റഹ്‌മാൻ എ, കെ അരവിന്ദൻ, പി വി കുഞ്ഞമ്പു പ്രസംഗിച്ചു.
സമര സമിതി നേതാക്കളായ കെ പി മുഹമ്മദ് അശ്റഫ്, വി രത്നാകരൻ, എ വാസുദേവൻ, കെ ജി സാബു നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, BHEL EML, M Rajagopal M L A, A Abdul Rahman, BHEL EML Satyagraha: Leaders and Organizations with Greetings.