Join Whatsapp Group. Join now!

തളങ്കരയിലെ എം മുഹമ്മദ് കുഞ്ഞി നിര്യാതനായി

M Muhammad Kunji of Thalangara passed away. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളങ്കര: (www.kasargodvartha.com 31.12.2020) കുന്നില്‍ പടിഞ്ഞാറിലെ എം മുഹമ്മദ് കുഞ്ഞി (മമ്മു) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, കുമ്പളയിലെ നസീമ ട്രാവെല്‍സ് ഉടമയാണ്. കുമ്പള വ്യാപാരി വ്യവസായി യൂണിറ്റ് മുന്‍ സെക്രടറി, തളങ്കര പടിഞ്ഞാര്‍ മസ്ജിദ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട്, മാലിക് ദീനാര്‍ ജമാഅത്ത് കമ്മിറ്റി മുന്‍ മെമ്പര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.


Kerala, Obituary, News, Thalangara, Kasargod, Death, M Muhammad Kunji of Thalangara passed away.

തളങ്കര പടിഞ്ഞാറിലെ പരേതനായ എ എച്ച് മഹമൂദ് ഹാജിയുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ഖദീജ മക്കള്‍: സബീര്‍ (ദോഹ), സഫ്‌വാന, സഹദ (വിദ്യാര്‍ത്ഥിനി) മരുമകന്‍: സവാദ്. സഹോദരങ്ങള്‍: ഹനീഫ് (കുവൈറ്റ്), എം എച്ച് അബ്ദുല്‍ ഖാദര്‍, അബൂബകര്‍, നജീബ് (മൂവരും ശരീഫ ട്രാവെല്‍സ്), നസീമ (ചാല അബുബകറിന്റെ ഭാര്യ), ഖൈറുന്നിസ (ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രടറി അസീസ് കടപ്പുറത്തിന്റെ ഭാര്യ).

ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Kerala, Obituary, News, Thalangara, Kasargod, Death, M Muhammad Kunji of Thalangara passed away.



Post a Comment