Join Whatsapp Group. Join now!

ദുബൈലെത്തിയ ഖാദർ ബങ്കരയ്ക്ക് ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമ്മിറ്റി സ്വീകരണം നൽകി

Khader Bangara, who arrived in Dubai, was received by the Dubai KMCC Kasargod Municipal Committee #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 22.12.2020) ദുബൈലെത്തിയ മുസ്ലിം ലീഗ് നേതാവും കാസർകോട് നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായ ഖാദർ ബങ്കരയ്ക്ക് ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമ്മിറ്റി സ്വീകരണം നൽകി.

പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്റാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. കെഎംസിസി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ അംഗങ്ങൾ കോവിഡ് കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് ലോക്ഡൗൺ പരിസരത്തും ബർദുബൈലും നടത്തിയ സന്നദ്ധപ്രവർത്തനം തികച്ചും മാതൃകാപരവും അഭിനന്ദാർഹവുമാണെന്ന് ഇബ്റാഹിം ഖലീൽ അഭിപ്രായപ്പെട്ടു.

Khader Bangara, who arrived in Dubai, was received by the Dubai KMCC Kasargod Municipal Committee


കാസർകോട് നഗരസഭയെ കേരളത്തിലെ ഏറ്റവും മികച്ച നഗരസഭായായി പ്രഖ്യാപിച്ച കാലഘട്ടത്തിലെ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ വികസന ചെയർമാനായി പ്രവർത്തിച്ച ഖാദർ നഗരസഭയിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ച നേതാവാണെന്ന് യോഗത്തിലെ മുഖ്യാതിഥിയായ ദുബൈ കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്നിപ്പാടി പറഞ്ഞു.

ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് മുൻസിപൽ കമ്മിറ്റിയുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദവ, ഉറവ, ത്വആം പദ്ധതികൾ കാസർകോട് മുൻസിപൽ പരിധിയിലുള്ള ആളുകൾക്ക് സാന്ത്വനവും ആശ്വാസവും നല്കുന്നതാണെന്ന് ഖാദർ ബങ്കര പറഞ്ഞു.

യോഗത്തിൽ കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജില്ലാ സെക്രട്ടറി ഫൈസൽ മുഹ്സിൻ, കാസർകോട് മുൻസിപൽ ഭാരവാഹികളായ കാമിൽ ബാങ്കോട്, മിർശാദ് പൂരണം, സജീദ് ഓ എ, തസ്ലീം ബെൽക്കാട്, അബു തായൽ തായലങ്ങാടി എന്നിവർ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി അശ്കർ ചൂരി സ്വാഗതവും ഉപാധ്യക്ഷൻ സിനാൻ തൊട്ടാൻ നന്ദിയും ആശിഖ് പള്ളം പ്രാർത്ഥനയും നടത്തി.


Keywords: Kerala, News, Gulf, Kmcc, Kasargod, Muncipal, Reception, Muslim-leauge, Khader Bangara, who arrived in Dubai, was received by the Dubai KMCC Kasargod Municipal Committee


Post a Comment