മാലോം: (my.kasargodvartha.com 23.12.2020) മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരൻ അനുസ്മരണം മാലോതും, വള്ളിക്കടവിലും, ചുള്ളിയിലും വിവിധ പരിപാടികളോടെ ആചരിച്ചു. മാലോത് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ചുള്ളിയിൽ ലീഡർ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റ് വിതരണവും, കർഷക ദിനത്തിൽ മികച്ച കർഷകനെ ആദരിക്കുകയും ചെയ്തു. രാജു കട്ടക്കയം, എൻ ടി വിൻസെന്റ്, വാർഡ് മെമ്പർ അപ്പച്ചൻ എന്നിവർ ചേർന്ന് മികച്ച കർഷകൻ ആയ ജോണിയെ ഷാൾ അണിയിച്ചു.
ശരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗണേശൻ എന്ന യുവാവിന് ഭക്ഷണ കിറ്റും കൈമാറി. ബാലചന്ദ്രൻ ചുള്ളി അധ്യക്ഷത വഹിച്ചു. അലക്സ് നെടിയകാല, ഗിരീഷ് വട്ടക്കട്ട്, സത്യൻ, ഡാർലിൻ ജോർജ് കടവൻ, ബിബിൻ അറക്കൽ സംബന്ധിച്ചു.
Keywords: Kerala, News, K Karunakaran, Malom, Kasargod, Programs, K Karunakaran commemoration marked with various programs.