Join Whatsapp Group. Join now!

പിലിക്കോടിന്റെ പുതിയകുളത്തില്‍ ഇനി നീന്തിത്തിമിര്‍ക്കാം

Y പിലിക്കോടിന്റെ പുതിയകുളത്തില്‍ ഇനി നീന്തിത്തിമിര്‍ക്കാം ou can now swim in the new pool of Pilikode

ചെറുവത്തൂര്‍: (my.kasargodvartha.com 02.11.2020) പിലിക്കോടിന്റെ പുതിയകുളത്തില്‍ ഇനി നീന്തിത്തിമിര്‍ക്കാം. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ജലം ജീവജലം പദ്ധതിയുടെ ഭാഗമായി  പുതിയകുളം പുനരുദ്ധാരണം നടത്തി. കുളം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍ മാസ്റ്റര്‍ നാടിന് സമര്‍പ്പിച്ചു. 



പത്ത് ലക്ഷം രൂപ ചെലവിട്ടാണ് ചുറ്റുമതില്‍, വൈദ്യുതി വെളിച്ചം, കുളിക്കടവ്,  ജല സംരക്ഷണ സന്ദേശങ്ങള്‍ എന്നിവ കൊണ്ട് മോടിപിടിപ്പിച്ചത്. അരയേക്കര്‍ വ്യാപിച്ച്  കിടക്കുന്ന പുരാതനമായ ഈ നീന്തല്‍കുളം നിരവധിയാളുകള്‍ക്ക്  നീന്തല്‍ പരിശീലനവും ജില്ലാ തലത്തിലുള്ള നിരവധി നീന്തല്‍ മത്സരങ്ങള്‍ക്കും വേദിയാവുകയും ചെയ്യ്ത്തിട്ടുണ്ട്. 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കുളം പുനരുദ്ധാരണം നടത്തിയത്.



Keywords: News, Kerala, Kasaragod. Cheruvathur, You can now swim in the new pool of Pilikode
 

Post a Comment