തൃക്കരിപ്പൂര്‍: (my.kasargodvartha.com 18.11.2020) പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ കള്ളക്കേസ് ചുമത്തി മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്ത ഇടത് സര്‍ക്കാറിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എം ടി പി കരീം, ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ ബാവ, മണ്ഡലം ട്രഷറര്‍ ലത്വീഫ് നീലഗിരി, സെക്രട്ടറി എന്‍ കെ പി മുഹമ്മദ്, നേതാക്കളായ സി രവി, പി വി കണ്ണന്‍, എസ് കുഞ്ഞഹ് മദ്, സത്താര്‍ വടക്കുമ്പാട്, കെ വി മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Udf, Protest, Conducted, Ibrahim kunh, UDF protest conducted