പിലിക്കോട്: (my.kasargodvartha.com 01.11.2020) സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് സംസ്ഥാന കായിക വകുപ്പ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോലും കൈമാറി. കേരളപ്പിറവി ദിനത്തില്‍ മന്ത്രി ഇ പി ജയരാജന്‍ നേരിട്ടെത്തിയാണ് വീടിന്റെ താക്കോല്‍ കൈമാറിയത്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്‍കി.
എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ: ഡി സജിത് ബാബു, പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ് മാന്‍, മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍, കായിക താരം കെ പി രാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Santosh Trophy, Football player, KP Rahul, Government job, House, Santosh Trophy player KP Rahul handed over house built by sports department after government job