Join Whatsapp Group. Join now!

റോഡപകടങ്ങളിൽ ഇരയാകപ്പെട്ടവരുടെ ഓർമദിനം; ചിത്രരചനാ മത്സരം

Road Accident Victims Remembrance Day; Drawing competition #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.11.2020) ലോകമെമ്പാടും നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച റോഡപകടങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ ഓർമദിനമായി (World Day of Remembrance) ആചരിക്കുകയാണ്. ഈ വർഷത്തെ ഓർമദിനത്തിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസ് പുല്ലൂർ ദർപ്പണം കലാകേന്ദ്രത്തിൻ്റെ സഹകരണത്തോടെ 'റോഡിൽ പൊലിയുന്ന ജീവിതങ്ങൾ' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 
Road Accident Victims Remembrance Day; Drawing competition


10 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് നടത്തുന്ന ഈ മത്സരത്തിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വരച്ച ചിത്രങ്ങൾ 2020 നവംബർ 13 ന് വൈകുന്നേരം 5 മണിക്കു മുമ്പായി 9846686317, 9747374558 എന്നീ നമ്പറുകളിൽ ഒന്നിൽ വാട്ട്സ്ആപ് വഴി അയക്കേണ്ടതാണ്. 

പേര് വിലാസം, പഠിക്കുന്ന ക്ലാസ് മൊബൈൽ നമ്പർ എന്നിവ മറ്റൊരു പേപ്പറിൽ എഴുതി ഐഡൻ്റിറ്റി കാർഡിൻ്റെ കൂടെ ചെർത്ത് വെച്ച് ഫോട്ടോ എടുത്ത് ചിത്രത്തോടൊപ്പം അയക്കേണ്ടതാണ്. ഇഷ്ടമുള്ള മാധ്യമത്തിൽ ചിത്രം വരക്കാവുന്നതാണ്.

Keywords: Kerala, News, Kasaragod, Road, Accident, Remembrance, Competition, Drawing, MVD Vellarikkund,  Road Accident Victims Remembrance Day; Drawing competition.

< !- START disable copy paste -->

Post a Comment