Join Whatsapp Group. Join now!

കോവിഡ് ഭേദമായവരില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ ചികിത്സിക്കുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിച്ചു

പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിച്ചുPost COVID Clinic was started in Nileshwaram taluk hospital

നീലേശ്വരം: (my.kasargodvartha.com 22.11.2020) താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഭേദമായവരില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ ചികിത്സിക്കുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിച്ചു. കോവിഡ് വന്നു ഭേദമായവരില്‍ ശ്വാസകോശ രോഗങ്ങള്‍, രക്തധമനി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കണ്ടു വരുന്നതിനെ തുടര്‍ന്നാണ് ഇത്തരം പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.



തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 മണി വരെയാണ് പരിശോധന സമയം.  ഡോ. ഷിനില്‍ വി, ഡോ. സൂര്യ രാഘവന്‍ എന്നീ ശ്വാസകോശ വിദഗ്ദ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഡോ. ഷിനില്‍ തിങ്കളാഴ്ചകളിലും ഡോ. സൂര്യ വ്യാഴാഴ്ചകളിലുമാണ് രോഗികളെ പരിശോധിക്കുക.

നിലവില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ പോസ്റ്റ് കോവിഡ് ക്ലിനികില്‍ വരാന്‍ പാടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ് മദ് അറിയിച്ചു. കോവിഡ് വന്ന് ഭേദമായവര്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട അരോഗ്യജീവനക്കാര്‍ മുഖേന അപോയിന്‍മെന്റ് വാങ്ങി പോസ്റ്റ് കോവിഡ് ക്ലിനികില്‍ ചികിത്സ തേടേണ്ടതാണ്. കോവിഡ് നിന്ന് ഭേദമായവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. 


Keywords: News, Kerala, Kasaragod, Nileshwaram, Post COVID Clinic was started in Nileshwaram taluk hospital
 

Post a Comment