കാസര്‍കോട്: (www.kasargodvartha.com 08.11.2020) നഗരസഭയിലെ 20ാം വാര്‍ഡ് (ഫോര്‍ട്ട് റോഡ്) മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി റാശിദ് പൂരണത്തെയും സെക്രട്ടറിയായി ആശിഫ് എവറസ്റ്റിനെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി നൗഷാദ് കരിപ്പൊടി, കെ എം റഫീഖ് എന്നിവരെ നോമിനേറ്റ് ചെയ്തതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
തദ്ദേശ തെരെഞ്ഞടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹികളെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.