അനുസ്മരണം
കെ എസ് സാലി കീഴൂര്‍
(my.kasargodvartha.com 13.11.2020) മുനീറിന്റെ വേര്‍പാട് ഒരവങ്കര ഗ്രാമത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒറവങ്കര പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തില്‍ പങ്കെടുത്ത് ഇറങ്ങി വരുമ്പോള്‍ മുനീര്‍ച്ചാക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചു. ഉടനെ മകനെ വിളിച്ച് സുഹൃത്തുക്കളായ ഒരവങ്കര അഹ് മദ്, അബ്ദുല്ല കുഞ്ഞി, എന്നിവര്‍ ചേര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചു.പിന്നീട് ഇക്ക്ബാല്‍ കല്ലട്രയും ആശുപത്രിയില്‍ എത്തി. ഡോക്ടര്‍മാരുടെ ചികിത്സയില്‍ നേരിയ പുരോഗതി കണ്ടപ്പോള്‍ അല്പം ആശ്വസിച്ചു. അര മണിക്കൂറിന് ശേഷം സ്ഥിതിഗതികള്‍ വഷളായി മരണം സംഭവിക്കുകയായിരുന്നു.
ഒറവങ്കരയിലെ പൗരപ്രമുഖനായി നിലകൊണ്ട് പ്രദേശത്തെ ജനങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്തി മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കും സ്വപനങ്ങള്‍ക്കും തന്റെ ജീവിതവും ഊര്‍ജ്ജവും നല്‍കിയ വ്യക്തിത്വമാണ് മുനീച്ചയുടെത്. എല്ലാ വാട്ട്‌സ്ആപ് ഗ്രൂപ്പികളിലും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കും. പ്രതിപക്ഷത്തെയും എതിര്‍ശബ്ദ്ധങ്ങളെയും ബഹുമാനത്തോടെ മാത്രം കാണാന്‍ കഴിഞ്ഞ വിശാല മനസ്സിന് ഉടമയായിരുന്നു അദ്ദേഹം.
മുഖ്യധാരാരാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സ്ഥാനമാനങ്ങള്‍ അലങ്കരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. നാടിന്റെ സാമൂഹ്യ സാസ്‌കാരിക ജീവകാരുണ്യ രംഗത്തുള്ള എല്ലാ പ്രവര്‍ത്തനത്തിനും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാവപ്പെട്ടവരുടെ കുടുംബത്തിന് എന്നും മുനീര്‍ച്ച ഒരു താങ്ങും തണലായിരുന്നു. അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഏറെ വിലമതിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ നന്‍മയുടെ പ്രവര്‍ത്തനം എക്കാലവും സ്മരിക്കപ്പെടുമെന്നത് ഉറപ്പാണ്.
വ്യക്തിപരമായി അദ്ദേഹത്തോട് ഏറെ അടുപ്പമുണ്ടായിരുന്നു. മറക്കാനാവാത്ത വ്യക്തിത്വം. സ്‌നേഹ വാത്സല്യത്തോടെയുള്ള ഇടപ്പെടലാണ് എക്കാലവും ഉണ്ടായിരുന്നത്. നല്ല മനുഷ്യന്‍ എന്നതോടൊപ്പം
നല്ല പെരുമാറ്റവും പുലര്‍ത്തി പോന്നിരുന്ന അദ്ദേഹത്തെ ഈ നാട് എന്നും ഓര്‍ക്കും. സാമൂഹ്യ സാസ്‌കാരിക രാഷ്ട്രീയ മണ്ഡലത്തിന് അദ്ദേഹത്തിന്റെ വേര്‍പ്പാട് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.
Keywords: Article, Kerala, Kasaragod, Muneer's death was a great loss to a large village