ആലംപാടി: (my.kasargodvartha.com 26.11.2020) മുബാറക് ബ്രൈഡല്‍ കളക്ഷന്‍ ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മുബാറക് അബ്ബാസ് ഹാജി (77) നിര്യാതനായി. ആലംപാടി മീലാദ് ശരീഫ് കമ്മിറ്റി പ്രസിഡന്റ്, റഹ് മാനിയ ജുമാ മസ്ജിദ് പ്രസിഡന്റ്, ചെറിയ ആലംപാടി രിഫാഹി മസ്ജിദ് പ്രസിഡന്റ്, നെച്ചിപ്പടുപ് മുഹ്യദ്ദീന്‍ മസ്ജിദ് ഭാരവാഹി, ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബുഖാരി, അബ്ദുല്‍ ശെഫീല്‍, സുഹ്റ, റാബിയ, ഹാജറ, ഖൈറുന്നിസ. മരുമക്കള്‍: ബി കെ അബ്ദുല്ല ഹാജി , എന്‍ എ മൊയ്ദീന്‍ കുഞ്ഞി ഹാജി കല്പക, കുദ്രോളി അബ്ദുല്‍ റഹ് മാന്‍ ഹാജി, യഅഖൂബ്, ഫാത്വിമത് റസിയ, നസ്‌റിയ. സഹോദരങ്ങള്‍: മുബാറക് മുഹമ്മദ് ഹാജി,
അബ്ദുര്‍ റഹ് മാന്‍ ഹാജി, സൈനബ്, നഫീസ. ഖബറടക്കം ആലംപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Kasaragod, Death, Obituary, Mubarak Abbas Haji passed away