കാഞ്ഞങ്ങാട്: (my.kasargodvartha.com 08.11.2020) അജാനൂര്‍ മാണിക്കോത്തെ പൗര പ്രമുഖനും സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ടി എ മൊയ്തീന്‍ ഹാജി (70) നിര്യാതനായി. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ദീര്‍ഘകാലം പ്രവാസിയായിരുന്നു. മാണിക്കോത്ത് മഡിയന്‍ ജംങ്ങ്ക്ഷനില്‍ ഫാന്‍സി കട നടത്തിവരികയായിരുന്നു. പരേതരായ അഹ് മദ്-ആഇഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആമിന. മക്കള്‍: സാജിദ് ടി എ, ഹാരിസ് ടി എ (ഇരുവരും ഗള്‍ഫ്), അഹ് മദ്, അനീസ. മരുമക്കള്‍: നാസര്‍, റാബിയ, സാജിദ. സഹോദരങ്ങള്‍: അബ്ദുല്ല കൈച്ച, സൈനബ്, ഫാത്വിമ.
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്റെ സഹോദരിയുടെ ഭര്‍ത്താവാണ്.