കീഴൂര്‍: (my.kasargodvartha.com 08.11.2020) ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലുള്ള യുവാവിന് കൈതാങ്ങുമായി എന്‍ എ ഹാരിസ് എം എല്‍ എ.
കീഴൂര്‍ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ രാജുദാസന്റെയും ശാരദയുടെയും മകന്‍ ഷാജി (28) ചെമ്മനാട് വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കുകളോടെ അത്യാസന്ന നിലയില്‍ മംഗളൂരു യൂണിറ്റി ആശുപത്രി
ഐ സിയൂവില്‍ ചികിത്സയിലാണ്. തുടര്‍ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
ദൈനംദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മത്സ്യതൊഴിലാളി കുടുംബത്തിന്റെ വേദന തിരിച്ചറിഞ്ഞാണ് അപകടത്തില്‍പ്പെട്ട യുവാവിന്റെ ചികിത്സാചെലവിലേക്ക് നാട്ടുകാരനും കര്‍ണാടക എം എല്‍ എയുമായ എന്‍ എ ഹാരിസ് 25000 രൂപ സഹായധനം നല്‍കിയത്. തുക ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.
വി ശ്രീനിവാസന്‍, കെ എസ് സാലി കീഴൂര്‍, രാഘവന്‍, സി എല്‍ റശീദ്, എന്‍ എ ആബിദ്, പ്രമോദ് എന്നിവര്‍ എം എല്‍ എയ്‌ക്കൊപ്പമുണ്ടായിരുന്നു.
Keywords: Kerala, News, N A Haris, Helping hands, Bike accident, Helping hands of N A Haris for young man in bike accident