ചെങ്കള: (my.kasargodvartha.com 03.11.2020) കാസര്‍കോട് നഗരത്തിലെ വ്യാപാരി സന്തോഷ് നഗരിലെ പി ഹസൈനാര്‍ (57) നിര്യാതനായി. ഹൃദയാഘാതം മൂലം ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരണം സംഭവിച്ചത്. 35 വര്‍ഷത്തോളമായി എം ജി റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തെ വാക്‌വെല്‍ ഫൂട്‌വെയര്‍ ചെരുപ്പ് കട നടത്തിവരികയായിരുന്നു.
ബദിയടുക്ക-പള്ളത്തടുക്ക സ്വദേശിയാണ്. വര്‍ഷങ്ങളായി സന്തോഷ് നഗരിലാണ് താമസം. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പള്ളത്തടുക്ക ജുമാ മസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ അന്തുഞ്ഞിയുടേയും ബീഫാത്വിമയുടേയും മകനാണ്.
ഭാര്യ: മറിയം. മക്കള്‍: ജുനൈദ്, ജുമൈല, സുഹൈല, റൈഹാന.
സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, ഇബ്രാഹിം, യൂസുഫ്, മൊയ്തീന്‍, അബ്ദുല്‍ ഹമീദ്, പരേതരായ എ പി എ അബ്ദുല്‍ റഹ് മാന്‍ മുസ്ല്യാര്‍, ആഇഷാബി.
Keywords: Kerala, News, Obituary, Hasainar, Footwear trader, footwear trader Hasainar passed away