Join Whatsapp Group. Join now!

കോവിഡ് കാല പ്രവര്‍ത്തനം: കാസര്‍കോട് കെ എം സി സി വളണ്ടിയര്‍മാരെ അനുമോദിച്ചു

കോവിഡ് കാല പ്രവര്‍ത്തനം: കാസര്‍കോട് കെ എം സി സി വളണ്ടിയര്‍മാരെ അനുമോദിച്ചു COVID Period Performance: Kasaragod KMCC Felicitated volunteers

അബുദാബി: (my.kasargodvartha.com 17.11.2020) കോവിഡ് കാലത്ത് സ്വയം മറന്ന് പ്രവര്‍ത്തിച്ച അബുദാബിയിലെ വളണ്ടിയര്‍മാരെ കാസര്‍കോട് ജില്ലാ കെ എം സി സി അനുമോദിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന പ്രൗഡോജ്ജലമായ പരിപാടിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചത്.

KMCC abu dhabi


മാസ്റ്റര്‍ മുഹമ്മദിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ കാസര്‍കോട്് ജില്ലാ കെ എം സി സി പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍ ആദ്ധ്യക്ഷത വഹിച്ചു, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു, കേന്ദ്ര കെ എം സി സി വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, സംസ്ഥാന കെ എം സി സി ആക്ടിങ് പ്രസിഡണ്ട് അസീസ് കാളിയാടന്‍, ട്രഷറര്‍ പി കെ അഹ് മദ് സംസാരിച്ചു. 

സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി സി സമീര്‍ തൃക്കരിപ്പൂര്‍, ഇസ്ലാമിക് സെന്റര് സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍, കെ എം സി സി ജില്ലാ ഭാരവാഹികളായ അസീസ് പെര്‍മുദെ, നാസര്‍ കാഞ്ഞങ്ങാട്, സുലൈമാന്‍ കാനക്കോട്, ഇസ്മാഈല്‍ ഉദിനൂര്‍, അനീസ് മാങ്ങാട് സത്താര്‍ കുന്നുംകൈ, ഹനീഫ് ചളങ്കയം മണ്ഡലം ഭാരവാഹികളായ സെഡ് എ മൊഗ്രാല്‍, അസീസ് ആറാട്ടുകടവ്, സലാം ആലൂര്‍ മാങ്ങാട്, സുബൈര്‍ വടകരമുക്ക്, അശ്‌റഫ് ഒളവറ  സംബന്ധിച്ചു. യു അബ്ദുല്ല ഫാറൂഖി, അസീസ് കാളിയടന്‍, പി കെ അഹ് മദ്, മുജീബ് മൊഗ്രാല്‍ സര്‍ട്ടിഫിക്കറ്റ്  വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി നന്ദിയും പറഞ്ഞു.


Keywords: News, Kerala, Kasaragod, KMCC, COVID Period Performance: Kasaragod KMCC Felicitated volunteers
 

Post a Comment