കാസര്‍കോട്: (my.kasargodvartha.com 02.11.2020) കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 'കരുതല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രികരണം തുടങ്ങി. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചെങ്കള പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ദി എന്‍ഡ് ഓഫ് റിമൈന്‍ഡര്‍ എന്ന കോവിഡ് ചിത്രത്തിനു ശേഷം ഫരിസ്ത ക്രിയേഷന്‍സിന്റെ ബാനറില്‍ ടീം ബഹറൈന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബി സി കുമാരന്‍ സംവിധാനം ചെയ്യുന്ന 'കരുതല്‍'.കുഞ്ഞു മനസ്സിന്റെ കരുതലാണ് ചിത്രത്തിന്റെ പ്രമേയം. മസൂദ് ബോവിക്കാനം, ശാന്തിനി ദേവി, മാസ്റ്റര്‍ റിംസാന്‍ റാസ്, അന്‍ശിഫ് അഹ്മദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു ചിത്രത്തിന്റെ ക്യാമറമാന്‍ ശാഫി പൈക്ക നിര്‍വാഹക്കും.
നവംബര്‍ 7 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അശ്‌റഫ്, ശാഫി ചൂരിപ്പള്ളം, ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് രാജേഷ്, മസൂദ് ബോവിക്കാനം, ശാഫി പൈക്ക പങ്കെടുത്തു.
Keywords: Kerala, News, Covid 19, Short film, Awareness, NA Nellikunnu M L A, Health workers, Health Inspector, COVID Awareness short film 'Karuthal' shooting started