കാസര്‍കോട്: (my.kasargodvartha.com 08.11.2020) ചേരങ്കൈ ജുമാ മസ്ജിദിലെ മുന്‍ ഖത്തീബ് അബ്ദുര്‍ റഹ് മാന്‍ ഹാജി മുസ്ലിയാര്‍ (93) നിര്യാതനായി. പാലക്കാട് പട്ടാമ്പി മുതുതലയിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു മരണം. അര നൂറ്റാണ്ട് കാലം ചേരങ്കൈയില്‍ സേവനം അനുഷ്ടിച്ചിരുന്നു.
ഭാര്യ: പരേതയായ ഫാത്വിമ ഹജ്ജുമ്മ. സഹോദരി: ആസിയ ഹജ്ജുമ്മ.
മക്കള്‍: മുഹമ്മദ് മുസ്ലിയാര്‍, സുലൈമാന്‍ ഫൈസി (ചേരങ്കൈ ജുമാ മസ്ജിദ് ഖത്തീബ്), മൂസ.
ഖബറടക്കം മുതുതല പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ വിയോഗത്തില്‍ ചേരങ്കൈ ജമാ അത്ത് കമ്മിറ്റിയും അന്‍സാറുല്‍ ഇസ്ലാം കമ്മിറ്റിയും അനുശോചിച്ചു.
Keywords: Kerala, News, Cherangai, Abdul rahman haji musliyar, Obituary, Cherangai Abdul rahman musliyar passed away