ബദിയടുക്ക: (my.kasargodvartha.com 08.11.2020) നഗരത്തിലെ ഹാപ്പി ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഉടമ കുംബഡാജെ സി എച്ച് നഗറിലെ അബ്ദുല്ല (56) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ കുംബഡാജെ യുനിറ്റ് വൈസ് പ്രസിഡന്റ ആയിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ബുശ്‌റ, ശാക്കിറ. മരുമക്കള്‍: സാബിര്‍, അസീസ്. സഹോദരങ്ങള്‍: അബ്ബാസ് പരപ്പ, ഇബ്രാഹിം സഖാഫി ചര്‍ളടുക്ക, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, ഫാത്വിമ.
മൃതദേഹം കുംബഡാജെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.