Join Whatsapp Group. Join now!

വായന ഒരു ശീലമാക്കി മാറ്റാന്‍ യുവസമൂഹം മുന്നോട്ട് വരണം: യഹ് യ തളങ്കര

Youth should come forward to make reading a habit: Yahya Thalangara #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (my.kasargodvartha.com 07.10.2020) ഏറ്റവും ചെലവു കുറഞ്ഞതും എന്നാല്‍ ഏറ്റവും നല്ല അറിവ് പകരുന്നതുമായ വിജ്ഞാന ഉപാധിയാണ് വായനയെന്ന് കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാൻ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. വായന സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഗ്രന്ഥാലയങ്ങള്‍ നിലകൊള്ളുന്നതെന്നും വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരു അത്ഭുത സിദ്ധി ആണെന്നും സോഷ്യല്‍ മീഡിയകളില്‍ വരുന്ന ചപ്പും ചവറും വായിച്ച് സമയം കളയുന്നവര്‍, അറിവ് വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന പുസ്തകം തെരെഞ്ഞെടുത്ത് വായിക്കാന്‍ സമയം കണ്ടെത്തേണെമെന്നും യഹ്യ ആവശ്യപ്പെട്ടു. 


പോഡ്കാസ്റ്റ് സംസ്‌കാരം വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയുള്ള ഈ ന്യു ജെന്‍ കാലഘട്ടത്തില്‍ പുസ്തകം വായിക്കുക എന്നത് ഒരു ശീലമാക്കി മാറ്റാന്‍ ശ്രമിക്കണം. സ്രഷ്ടാവിന്‍റെ നാമത്തില്‍ നീ വായിക്കുക എന്ന പരിശുദ്ധ ഖുര്‍ആന്‍ വാക്യം നിരന്തരം വായിച്ച് കൊണ്ടിരിക്കുന്ന നാം വായനക്ക് ഏറെ പ്രാധാന്യം നല്‍കണമെന്നും വായനയുടെ കാര്യത്തില്‍ പ്രവര്‍ത്തകരെ ഉല്‍ബുദ്ധരാക്കാന്‍ ദുബെെ കാസര്‍കോട് ജില്ലാ കെ എം സി സി നേതൃത്വം കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കെ എം സി സി നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുബെെ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. പഴയ പുസ്തകങ്ങളുടെ പുനരുപയോഗവും പ്രചാരണവും ലക്ഷ്യമാക്കി ഷാര്‍ജ ഡിസ്ട്രിക്ട് വില്ലേജ് അഫയേഴ്‌സും ഷാര്‍ജ ബീഅയും ചേര്‍ന്ന് നടപ്പിലാക്കുന്ന പുസ്തക ശേഖരത്തിലേക് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന പുസ്തക ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടിക്ക് പുസ്തകം നല്‍കി കൊണ്ട് യഹ് യ തളങ്കര നിര്‍വഹിച്ചു.



ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, കെ പി അബ്ബാസ് കളനാട്, സലാം തട്ടാഞ്ചേരി, ഫൈസല്‍ മുഹ്‌സിന് തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു. മഹ് മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു. 
 

Keywords: Kerala, News, Yahya thalangara, Reading,  Youth should come forward to make reading a habit: Yahya Thalangara

Post a Comment