തൃക്കരിപ്പൂര്‍: (my.kasargodvartha.com 12.10.2020) പിണറായി സര്‍ക്കാര്‍ രാജിവെക്കുക എന്നാവശ്യം ഉന്നയിച്ച് സ്പീക്ക് അപ്പ് കേരള ക്യാമ്പയിനിന്റെ ഭാഗമായി യു ഡി എഫ് നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധ സംഗമം നടത്തി.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. എം ടി പി കരീം, വി കെ ബാവ, കെ ശ്രീധരന്‍, ഇ വി ദാമോദരന്‍, കെ വി മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്പീക്ക് അപ്പ് കേരള നാലാംഘട്ട സമരം പെരിയയില്‍ നടത്തി
പെരിയ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലും രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സ്പീക്ക് അപ്പ് കേരള നാലാംഘട്ട സമരം പെരിയയില്‍ നടത്തി.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷ്, കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡണ്ട് ടി രാമകൃഷ്ണന്‍, യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ മുസ്തഫ പാറപ്പള്ളി, സി എം പി ജില്ലാ കമ്മിറ്റി അംഗം കെ എന്‍ രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞടുത്ത 15 കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമരം.
Keywords: Kerala, News, Kasaragod, Protest, The UDF held a protest rally