Join Whatsapp Group. Join now!

ആതുര സേവന രംഗത്ത്‌ ഒരു പുരോഗതി പോലും ഇല്ലാത്ത കാസർകോടിന് എയിംസ് അനുവദിക്കുന്നത് വരെ പോരാട്ടം തുടരും: എ ഹമീദ് ഹാജി

The struggle will continue till AIIMS allows Kasargod: A Hameed Haji #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.10.2020) ആതുര സേവന രംഗത്ത്‌ ഒരു പുരോഗതി പോലും ഇല്ലാത്ത കാസർകോടിന് എയിംസ് അനുവദിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അതിനു വേണ്ടി മുമ്പന്തിയിൽ തന്നെ നിലകൊള്ളുമെന്നും എ ഹമീദ് ഹാജി പറഞ്ഞു. എയിംസ് കാസർകോട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ നൂറിൽപരം കേന്ദ്രങ്ങളിലായി ഒപ്പ് ശേഖരിച്ച പേപ്പറുകളുടെ സമാഹരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 The struggle will continue till AIIMS allows Kasargod: A Hameed Haji

വ്യാപാരി വ്യവസായി കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ടും നഗര വികസന സമിതി ചെയർമാനുമായ യൂസഫ് ഹാജി വിവിധ കൗണ്ടറുകളിൽ നിന്നും ഒപ്പ് ശേഖരിച്ച പേപ്പറുകൾ ഏറ്റുവാങ്ങി. തുടർന്നു നടന്ന ചടങ്ങിൽ സിസ്റ്റർ ജയ അന്റോ, ആദിവാസി മൂപ്പൻ കരുണാകരൻ, കുഞ്ഞിരാമൻ തണോട്ട്‌, വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് സൗത്ത് പ്രസിഡണ്ട് അഷ്റഫ്, സി എ പീറ്റർ, രാജേന്ദ്ര ഉണ്ണി എന്നിവർ സംസാരിച്ചു. പ്രഭാകരൻ സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

നീലേശ്വരം മേഖലയിലെ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് സമാഹരിച്ച ഒപ്പ് ജില്ലാ ഭാരവാഹികൾക്ക് കൈമാറി. സതീഷ് ശ്രീവത്സത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ പ്രസിഡണ്ട് കെ വി സുരേഷ് കുമാറിൽ നിന്ന് സിസ്റ്റർ ജയ ഏറ്റുവാങ്ങി. എം വിനീത് സ്വാഗതം ചെയ്ത യോഗത്തിന് സുരേഷ് ബാബു വൈറ്റ് ലില്ലി നന്ദി പറഞ്ഞു.

എയിംസ് കാസർഗോഡ് ജില്ലാ ജനകീയ കൂട്ടായ്മ രക്ഷാധികാരി അമ്പലത്തറ കുഞ്ഞികൃഷ്ണൻ, നാസർ കൊട്ടിലങ്ങാട്‌, സുമതി പള്ളിക്കര, ഫരീന കോട്ടപ്പുറം, ഈസ കൊട്ടിലങ്ങട്, ധനേഷ് എ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ, രാജൻ കളർഫുൾ തുടങ്ങിയവർ സംസാരിച്ചു.

ചെറുവത്തൂർ, തൃക്കരിപ്പൂർ, കാലിക്കടവ് തുടങ്ങിയ കേന്ദ്രങ്ങളിൽ വെച്ച് നടന്ന ഒപ്പു ശേഖരണത്തിന്റെ സമാഹരണം പടുവലത്ത് സി ആർ സി യിൽ നടന്ന ചടങ്ങിൽ ബാലചന്ദ്രൻ പി സി, സനൽ രാജ് എന്നിവരിൽ നിന്നും സിസ്റ്റർ ജയ ആന്റോ ഏറ്റുവാങ്ങി. സി കൃഷ്ണൻ നായർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാസർ കൊട്ടിലങ്ങാട്‌, സാദിയ ഇരവിൽ, കൃഷ്ണൻ, മുകുന്ദൻ കയ്യൂർ, ഈസ കെ തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala, News, AIIMS, Signature,  The struggle will continue till AIIMS allows Kasargod: A Hameed Haji.

Post a Comment