Join Whatsapp Group. Join now!

ജില്ലാ ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു

story writing competition is organized under the auspices of the District IEC Coordination Committee
കാസർകോട്: (my.kasargodvartha.com 19.10.2020) ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഥാ രചനാ മത്സരം നടത്തുന്നു. ജില്ലയിലെ എട്ടാം തരം മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 'കോവിഡ് കാലത്ത് എന്ത് കൊണ്ട് വീട്ടിലിരിക്കണം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നത്. 



കഥയുടെ പി ഡി എഫ് ഫോർമാറ്റ്‌ massmediaksd2019[@]gmail.com എന്ന ഇ മെയിലിലേക്കോ അസ്സൽ കോപ്പി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ബെല്ല (പി ഒ ), ചെമ്മട്ടം വയൽ, കാഞ്ഞങ്ങാട്, പിൻ 671531 എന്ന വിലാസത്തിലോ നവംബർ 5 ന് മുമ്പായി അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
9946105789, 9947334637

Keywords: News, Kerala, Story writing competition is organized under the auspices of the District IEC Coordination Committee
 

Post a Comment