Join Whatsapp Group. Join now!

പള്ളികളിൽ മൗലിദ് ജൽസകൾ സംഘടിപ്പിക്കണമെന്ന് എസ് എം എഫ്

SMF calls for Maulid Jalsas in Masjids
കാസർകോട്: (www.kasargodvartha.com 20.10.2020) പള്ളികളിൽ മൗലിദ് ജൽസകൾ സംഘടിപ്പിക്കണമെന്ന് എസ് എം എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇശാ-മഗ്‌രിബ് നിസ്കാരങ്ങള്‍ക്കിടയിലും റബീഉൽ അവ്വൽ 12ന് സുബഹിക്കുമാണ് പള്ളികളിൽ മൗലിദുകൾ സംഘടിപ്പിക്കേണ്ടത്.



ദീർഘദൂര യാത്രക്കാർക്ക് നിസ്കരിക്കാനും മറ്റു സൗകര്യങ്ങൾക്കും വേണ്ടി പാതയോരത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് യു എം അബ്ദുർ റഹ്‌മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സി അഹ് മദ് മുസ്ലിയാർ, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, എ ഹമീദ് ഹാജി കാഞ്ഞങ്ങാട്, സി ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, താജുദ്ദീൻ ചെമ്പരിക്ക, എം എ റഹ്‌മാൻ മുട്ടുന്തല, സി ബി അബ്ദുല്ല ഹാജി, ഹക്കീം മാസ്റ്റർ മാടക്കാൽ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ് എം എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് കല്ലട്ര സ്വാഗതവും ജില്ലാ സെക്രട്ടറി ഇ എം കുട്ടി ഹാജി നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Pallikal, SMF calls for Maulid Jalsas in Masjids, SMF
 

Post a Comment