ബെദിര: (my.kasargodvartha.com 26.10.2020) എസ് കെ എസ് എസ് എഫ് ജി സി സി ബെദിര ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന അണിചേരാം സത്യസരണിയില്‍ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെയായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബെദിര ജമാഅത്ത് ഖത്തീബ് അഹ് മദ് ദാരിമി ജി സി സി കമ്മിറ്റി വൈസ് ചെയര്‍മാന്‍ സികന്തര്‍ ബെദിരക്ക് നല്‍കി നിര്‍വ്വഹിച്ചു.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിര അധ്യക്ഷനായി. ബെദിര ശാഖ ഭാരവാഹികളായ സാലിം, ഫൈസല്‍ ഹുദവി, ഖലീല്‍, റശീദ്, ശാകിർ, ജമാഅത്ത് ഭാരവാഹികളായ ബി എം സി കുഞ്ഞഹമ്മദ്, ബശീര്‍ ബി എം സി, മൊയ്തീന്‍ ബംബ്രാണ, ജി സി സി കമ്മിറ്റി അംഗമായ നിയാസ്, സ്വാദിഖ് പടുപ്പില്‍, ശുഹൈബ് ബി എം സി, ജവാദ് ബി എം സംബന്ധിച്ചു.
Keywords: Kerala, News, SKSSF, Bedira, SKSSF Membership Campaign begins