കാസർകോട്: (my.kasargodvartha.com 26.10.2020) ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ആദരിച്ചു. എയർ ഇന്ത്യ ട്രാഫിക്ക് വിഭാഗത്തിൽ നിന്നും വിരമിച്ച മൊഗ്രാൽ ഫൈസീനാസിലെ മുഹമ്മദ് കുഞ്ഞി-പരേതയായ മറിയുമ്മ ദമ്പതികളുടെ മകളാണ് റുഖയ്യ. കേരള കേന്ദ്ര സർവ്വകലാശാലയിൽ ഡോ. ജോസഫ് കോയിപ്പള്ളിയുടെ മേൽനോട്ടത്തിൽ
'പ്രവാസത്തിന്റെ കാവ്യാത്മകത, റോബർട്ട് ഫ്രോസ്റ്റ്റിന്റെ രചനകളിൽ' എന്ന വിഷയത്തിലാണ് റുഖിയ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ഫറൂക്ക് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ സഹോദരി സീനത്തും നേരത്തേ ഇതേ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. റുഖയ്യ കാഞ്ഞങ്ങാട് നെഹ്റു കോളജിലെ പ്രൊഫസറാണ്. ഇംഗ്ലീഷിൽ പ്രശസ്ത നിരൂപകയും കവയത്രിയുമാണ് റുഖയ്യ.
Keywords: Kerala, News, Rukhaiya, Doctorate, English literature, Felicitated, Rukhaiya, who got a doctorate in English literature, was honoured by the Jamaat-e-Islami district women's wing