Join Whatsapp Group. Join now!

പൗര പ്രമുഖനും പ്രവാസിയുമായിരുന്ന പി എം മഹ് മൂദ് പള്ളിപ്പുഴ നിര്യാതനായി

PM Mahmood of Pallipuzha passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടിക്കുളം: (my.kasargodvartha.com 30.10.2020) പൗര പ്രമുഖനും പ്രവാസിയുമായിരുന്ന പള്ളിപ്പുഴയിലെ പി എം മഹ് മൂദ് (72) നിര്യാതനായി. അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ദീർഘ നാൾ ദുബൈയിലായിരുന്നു. അക്കാലത്ത് ദുബൈ നാഇഫ് ഭാഗങ്ങളിലെ പ്രവാസികളുടെ വിഷയങ്ങളിലും ഇടപ്പെട്ടു പ്രവർത്തിക്കുമായിരുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്ന സമയങ്ങളിൽ പരേതനായ കളനാട്ടെ പുളുന്തോട്ടി അബ്ദുർ റഹ്‌മാൻ ഹാജിയുമൊത്ത് നാട്ടുകാരായ പ്രവാസികൾക്ക് വേണ്ടി രാപ്പകൽ ഓടി നടന്നിരുന്നു.

പള്ളിപ്പുഴ സ്വദേശിയായ മഹ് മൂദ് വർഷങ്ങളായി കോട്ടിക്കുളം ജുമാ മസ്ജിദിന് സമീപത്താണ് താമസം. കോട്ടിക്കുളത്തെ പ്രശസ്തമായ സ്വലാത്ത് ഹൽഖയുടെ സജീവ പ്രവർത്തകനാണ്. സേട്ടു സാഹിബ് ജീവിച്ചിരുന്ന സമയത്ത് നാഷണൽ ലീഗിൽ പ്രവർത്തിച്ചിരുന്നു. പ്രമുഖ മതപ്രഭാഷകനായിരുന്ന പരേതനായ പള്ളിപ്പുഴ അബ്ദുല്ല മൗലവിയുടെ സഹോദരനാണ്. 

PM Mahmood Pallipuzha

ഭാര്യ: ലൈല കോട്ടിക്കുളം. മക്കൾ: ഉമൈബ, ഖൗല, തസ്നീമ, ജുവൈരിയ, ജബീൻ, ഫർഹത്ത്. മരുമക്കൾ: നാസർ പുത്തിരിയടുക്കം ചട്ടഞ്ചാൽ (ചട്ടഞ്ചാൽ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, ജെ സി ബി ഓണെഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്), മുഹമ്മദ് അശ്റഫ് കോട്ടിക്കുളം, അബ്ബാസ് പുളുന്തോട്ടി കളനാട്, ജംശീദ് ചെമ്മനാട് (അബൂദബി), മുഹമ്മദ് റംശീർ പെർള അമൈകള.

മറ്റു സാഹോദരങ്ങൾ: മൂസ ദേളി, മൊയ്‌ദു കാഞ്ഞങ്ങാട്, ആഇശ, കുഞ്ഞു ബീവി, പരേതയായ അലീമ. 

ഖബറടക്കം കോട്ടിക്കുളം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നടക്കും. 

Keywords: Kerala, News, Obituary, P M Mahmood, Pulunthotty, Pallippuha, Kottikkulam, Masjid, PM Mahmood of Pallipuzha passed away.
< !- START disable copy paste -->


Post a Comment