Join Whatsapp Group. Join now!

പി കൃഷ്ണന്‍ സ്മാരക സ്തൂപം നാടിന് സമര്‍പ്പിച്ചു

പി കൃഷ്ണന്‍ സ്മാരക സ്തൂപം നാടിന് സമര്‍പ്പിച്ചു P Krishnan Memorial Stupa dedicated

മുളിയാര്‍: (my.kasargodvartha.com 12.10.2020) സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടും മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ പി കൃഷ്ണന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അദേഹത്തിന്റെ ഓര്‍മയ്ക്കായി കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ച സ്മാരക സ്തൂപം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദഘാടനം ചെയ്‌തു.


സുധീഷ് പാണൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി സി സി പ്രസിഡണ്ട് കെ പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, അഡ്വ എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എ വാസുദേവന്‍, കെ ബലരാമന്‍ നമ്പ്യാര്‍, സി അശോക് കുമാര്‍, ടി ഗോപിനാഥന്‍, അഡ്വ പി രാമചന്ദ്രന്‍ നായര്‍, പി നാരായണന്‍ നായര്‍, പി കുഞ്ഞിക്കണ്ണന്‍ നായര്‍, കെ കുഞ്ഞുണ്ടന്‍, ഇ വേണുഗോപാലന്‍, ശോഭ പായോലം, എ കെ ശശിധരന്‍, സുധീഷ്  പാത്തനടുക്കം എന്നിവര്‍ വിവിധ സമയങ്ങളിലായി  സ്തൂപത്തിനരികിലെത്തി. 


 
Keywords: News, Kerala, Kasaragod, Muliyar, Hakeem Kunnil P Krishnan Memorial Stupa dedicated
 

Post a Comment