കീഴൂര്‍: (my.kasargodvartha.com 05.10.2020) കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് കോവിഡ് കാരണം നിര്‍ത്തിവെച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇത് മൂലം പരിസര പ്രദേശവാസികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് നിലവില്‍ കുത്തിവെപ്പ് നടത്തുന്നത്.
ഒരു കുട്ടിക്ക് ഒരു തവണ കുത്തിവെപ്പ് നടത്താന്‍ വേണ്ടി 1,200 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. കോവിഡ് കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസം അനുഭവിച്ച് വരുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വലയുകയാണ്.
കുട്ടികളുടെയും ഗര്‍ഭണികളുടെയും സമ്പൂര്‍ണ്ണ ആരോഗ്യത്തിന് അനിവാര്യമായതിനാല്‍ എത്രയും പെട്ടെന്ന് കുത്തിവെപ്പ് തുടരാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ എസ് സാലി കീഴൂര്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി.

Keywords: Kerala, News, need to continue the vaccination stopped at the Keezhoor Family Welfare Sub Center