Join Whatsapp Group. Join now!

പഴയകാല കോൺഗ്രസ് നേതാവും എതിർത്തോട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന വൈ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

Muhyuddin Juma Masjid president Y Muhammad Kunhi Haji passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 18.10.2020) പൗരപ്രമുഖനും എതിർത്തോട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന വൈ മുഹമ്മദ് കുഞ്ഞി ഹാജി (84) നിര്യാതനായി. ദിവസങ്ങളായി അസുഖത്തെ തുടർന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ചെങ്കള മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡണ്ട്, മുട്ടത്തൊടി സൊസൈറ്റി (സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്) സ്ഥാപക പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. പരേതരായ ശൈഖ് അഹ് മദ് ഹാജി എടനീർ - ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.

Y Muhammad Kunhi Haji passed away

ഭാര്യ: ആസിയാബി ഹജ്ജുമ്മ. മക്കൾ: ഇ അബ്ദുല്ല കുഞ്ഞി, വൈ അഷ്‌റഫ്, ഹുസൈൻ, അബ്ദുല്ല അമീർ, അബ്ദുൽ ഖാദർ, ഫാത്വിമത്ത് സുഹ്‌റ, സമീറ. മരുമക്കൾ: ഹസൻ (മോവ്വൽ) റംല സി എം (ചെമ്പരിക്ക), മുംതാസ് (പെരുമ്പള), ജാസ്മിൻ (നെല്ലിക്കട്ട), സൈനബ (മേല്പറമ്പ), ബുഷ്‌റ (കീഴൂർ), പരേതനായ അബ്ദുൽ ഖാദർ (മല്ലം). 

സഹോദരങ്ങൾ: അബ്ദുല്ല കുഞ്ഞി, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഹമീദ്, ഇ അബൂബക്കർ ഹാജി (മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി), ബീവി, ആഇശ, സുഹ്‌റാബി, നഫീസ, പരേതരായ അബ്ദുൽ ഖാദർ, മറിയം.

ഖബറടക്കം എതിർത്തോട് മുഹ്‌യുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച മൂന്ന് മണിയോടെ നടക്കും.

Keywords: Kerala, Obituary, Death, Muhyuddeen Juma Masjid, Ethirthod, Y Muhammad Kunhi Haji,  Muhyuddin Juma Masjid president Y Muhammad Kunhi Haji passed away.

Post a Comment