ചട്ടഞ്ചാൽ: (my.kasargodvartha.com 22.10.2020) എം ഐ സി ജാമിഅഃ അർശദുൽ ഉലൂം ദഅവാ കോളേജ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കാസർകോട് മണിയൂർ സ്വദേശി ദാവൂദ് ഇബ്‌റാഹിം ഒന്നാം റാങ്കും റംശീദ് കൊമ്പോട് രണ്ടാം റാങ്കും കരസ്ഥമാക്കി.
റാങ്ക് ജേതാക്കളെ സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ടും എം ഐ സി അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങളും സമസ്ത വൈസ് പ്രസിഡണ്ടും സ്ഥാപന പ്രിൻസിപ്പാളുമായ യു എം അബ്ദുർ റഹ്‌മാൻ മൗലവിയും അനുമോദിച്ചു.

ഖുർആൻ, ഹദീസ്, കർമശാസ്ത്രം, അറബി സാഹിത്യം, തർക്കശാസ്ത്രം തുടങ്ങിയ മത ശാസ്ത്ര വിഷയങ്ങളിൽ അവകാഹം നേടിയതിന് പുറമെ അറബി, ഉറുദു, ഇംഗ്ലീഷ് പഠനവും ഐടി പരിജ്ഞാനവും ഭൗതിക രംഗത് ബിരുദാന്തര ബിരുദവും നേടിയവരായിട്ടാണ് ഇവർ പുറത്തിറങ്ങുന്നത്. അർശദുൽ ഉലൂമിലെ ആദ്യത്തെ ബാച്ചാണ് ഈ വർഷം പുറത്തിറങ്ങിയത്.
Keywords: Kerala, News, MIC, Malabar Islamic Complex, Students, Result, MIC Jamiah Arshadul Uloom Dawa College Exam Results Published.
< !- START disable copy paste -->