Join Whatsapp Group. Join now!

ചികിത്സയിലായിരുന്ന മദ്രസാധ്യാപകൻ മരിച്ചു

madrassa teacher who was undergoing treatment died

കാസർകോട്: (my.kasargodvartha.com 12.10.2020) ചികിത്സയിലായിരുന്ന മദ്രസാധ്യാപകൻ മരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍ (66) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 




നേരത്തെ വിവിധ സ്ഥലങ്ങളിൽ മദ്രസാധ്യാപനം നടത്തിയിരുന്നു. നീണ്ട 15 വർഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു.

ഭാര്യ: ഹവ്വ. മക്കള്‍: സാബിർ, ജലീല്‍, റിയാസ്, മുനീര്‍, യൂനുസ്, ഇദ്‌രീസ്. മരുമക്കള്‍: മിസ്‌രിയ, ഉമൈബ, മിര്‍ശാന. സഹോദരങ്ങള്‍: ഹമീദ്, ഹസൈനാര്‍.

Keywords: News, Kerala, Kasaragod, Treatment, Madrasa Teacher, Death, Obituary, madrassa teacher who was undergoing treatment died
 

Post a Comment