Kerala

Gulf

Chalanam

Obituary

Video News

മഹാകവി ടി ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകനായിരുന്നുവെന്ന് ജലീൽ പട്ടാമ്പി

ദുബൈ: (my.kasargodvartha.com 18.10.2020) മഹാകവി ടി ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകനായിരുന്നുവെന്ന് എഴുത്തുകാരൻ ജലീൽ പട്ടാമ്പി അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി ടി ഉബൈദിന്റെ 48ാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉബൈദ് സ്‌മൃതി സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അധ്യാപകനായിരുന്ന ഉബൈദ് കാസര്‍കോട്ടെ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഹമ്മദ് ശറൂല്‍ സാഹിബുമായി ബന്ധപ്പെട്ട ശേഷമാണ് സാഹിത്യ രംഗത്തും പൊതുരംഗത്തും സജീവമാകുന്നത്. കുമ്പളയിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അവഗണനക്കും ബഹിഷ്‌കരണത്തിനുമെതിരെ ശബ്ദിച്ച ടി ഉബൈദ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പൊരുതി. 

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരലായിരുന്നു ഏറ്റെടുത്ത മറ്റൊരു വിഷയം. ഇതിനായി 1939ല്‍ ഒരു വിദ്യാഭ്യാസ പ്രചാരണ ജാഥ സംഘടിപ്പിച്ചു. 1944ല്‍ കാസര്‍കോട്ട് ആദ്യമായി ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍ സ്ഥാപിതമായത് ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു. ആളുകളില്‍ നിന്ന് പിരിവെടുത്ത് 15,000 രൂപ തികച്ച് സര്‍ക്കാറില്‍ കെട്ടിവെച്ചാണ് കലാലയം തുടങ്ങിയത്. 

കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി അംഗം, കേരള കലാമണ്ഡലം അംഗം, മലയാളം എന്‍സൈക്‌ളോപീഡിയ ഉപദേശക സമിതിയംഗം, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട്, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 'മലയാള മഹാനിഘണ്ടു'വിന് മാപ്പിള പദങ്ങള്‍ സമാഹരിക്കുന്നതിന് ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ളയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'മലയാള ശബ്ദം' പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചടങ്ങില്‍ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.  കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും മുസ്ലിം ലീഗ് ദേശിയ കൗൺസിൽ അംഗവുമായ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി പ്രസിഡണ്ട് എളേറ്റിൽ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. 

ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന കെ എം സിസി ആക്ടിങ്ങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ സാജിദ് അബൂബക്കർ, വൈസ് പ്രസിഡണ്ട് ഹനീഫ ചെർക്കളം, സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, ജില്ലാ ട്രഷറർ ഹനീഫ ടി ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ലാ ഭാരവാഹികളായ അബ്ബാസ് കെ പി, ഫൈസൽ മുഹ്സിൻ തളങ്കര, മണ്ഡലം ഭാരവാഹികളായ മൻസൂർ മർത്യാ, ഫൈസൽ പട്ടേൽ, ഹനീഫ് ബാവ, സിദ്ദീഖ് ചൗക്കി, ശബീർ കീഴൂർ, ശാജഹാൻ കാഞ്ഞങ്ങാട്, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരിക്ക, സത്താർ ആലംപാടി, ബഷീർ സി എ, ബശീർ പാറപ്പള്ളി, ശരീഫ് ചന്തേര, സലാം മാവിലാടം, റശീദ് ആവിയിൽ, ഹാശിം മഠത്തിൽ സംബന്ധിച്ചു. കെ പി അബ്ബാസ് കളനാട് പ്രാർത്ഥനയും സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദിയും പറഞ്ഞു.

Keywords: News, Dubai, Jalil Pattambi remembers T Ubaid, was the hero of the renaissance of North Malabar he said
 

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive