Join Whatsapp Group. Join now!

ഹഥ്‌റാസ് പീഡനം: ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കാസര്‍കോട്: (my.kasargodvartha.com 07.10.2020) യു പി യിലെ ഹഥ്‌റാസില്‍ പീഡനത്തിനിരയായി മരിച്ച യുവതിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നാഹ്വാനം ചെയ്ത് കേരളത്തിലങ്ങോളമിങ്ങോളം ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മെഴുകു തിരിച്ച് കൊണ്ടുള്ള പ്രതിഷേധ സംഗമത്തിന് കാസര്‍കോടും വേദിയായി.



നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അഞ്ചുപേരെ പങ്കെടുപ്പിച്ച് കൊണ്ട് ഒപ്പുമരച്ചുവട്ടില്‍ നടത്തിയ പ്രതിഷേധ സംഗമം സ്‌കാനിയ ബെദിര ഉദ്ഘാടനം ചെയ്തു. 

സഫീര്‍ വിദ്യാനഗര്‍, അശ്‌റഫ് ബെദിര, മൂസ മൊഗ്രാല്‍, ഖമറു കസാന എന്നിവര്‍ സംസാരിച്ചു.

സുലേഖാ മാഹിന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റഫീഖ് ചൗക്കി നന്ദി പറഞ്ഞു.


Keywords: News, Kerala, Kasaragod, Protest, Hathras Prosecution,  Hathras persecution: The Human Rights Organization protested by lighting a candle
 

Post a Comment