Join Whatsapp Group. Join now!

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാഭ്യാസ സഹായം നല്‍കി

ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതിരുന്ന കോളനിയില്‍ ജൂണ്‍ മാസത്തില്‍ ടി വി സ്ഥാപിക്കുകയും Fraternity Movement provided educational assistance
ദേലംപാടി: (my.kasargodvartha.com 04.10.2020) ദേലംപാടി കണ്ണംകോല്‍ കോളനിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ സഹായം നല്‍കി. ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതിരുന്ന കോളനിയില്‍ ജൂണ്‍ മാസത്തില്‍ ടി വി സ്ഥാപിക്കുകയും അതോടൊപ്പം ഫ്രറ്റേണിറ്റി പ്രവര്‍ത്തകയായ അനീസ ടീച്ചറുടെ നേതൃത്വത്തില്‍ സൗജന്യ ട്യൂഷനും നടത്തിവരികയാണ്.


ഒന്ന് മുതല്‍ പത്ത് വരെയുള്ള അമ്പതോളം വിദ്യാര്‍ത്ഥിള്‍ക്കുള്ള പഠന കിറ്റ് വിതരണം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പസിഡണ്ട് സിറാജുദ്ദീന്‍ മുജാഹിദ് അനീസ ടീച്ചറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി എ യൂസുഫ് ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് മുഹ് യുദ്ദീന്‍, ഷഹബാസ് കോളിയാട്, യാസര്‍ ചെമ്പിരിക്ക എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Delambady, Education, Help, Fraternity Movement provided educational assistance

Post a Comment