Join Whatsapp Group. Join now!

കോവിഡ് പ്രതിരോധ സേവനം; കാരുണ്യ ഫാർമസിയിലെ ജീവനക്കാരിക്ക് ആദരം

COVID Defense Service; Tribute to the employee of Karunya Pharmacy #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (my.kasargodvartha.com 25.10.2020) കോവിഡ് പ്രതിരോധ സേവനത്തിന് കാഞ്ഞങ്ങാട് കാരുണ്യ ഫാർമസിയിലെ ജീവനക്കാരിയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ രമ്യാശശീന്ദ്രനെ ടൈപ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. കോവിഡ് വ്യാപന വേളയിൽ ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ള ടൈപ് വൺ ഡയബറ്റിക് കുട്ടികൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ നിന്ന് ഇവർ ഇൻസുലിൻ മരുന്നുകൾ എത്തിച്ചു നൽകിയിരുന്നു. 

COVID Defense Service; Tribute to the employee of Karunya Pharmacy

ഇപ്പോഴും ഇതു തുടരുന്നു. ഈ സേവനം മുൻനിർത്തിയാണ് ഇവരെ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ ജി സി ബശീർ ഉപഹാരം കൈമാറി. നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി കെ സി അബ്ദുൽ ഖാദർ ഹാജി, ടൈപ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കോഡിനേറ്റർ എം സി അബ്ദുൽ ജലീൽ റഊഫ്, വി കെ ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.


Keywords: Kerala, News, COVID Defense, employee, Karunya Pharmacy, COVID Defense Service; Tribute to the employee of Karunya Pharmacy

Post a Comment