കാസർകോട്: (my.kasargodvartha.com 25.10.2020) ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്റെ അകാല നിര്യാണം ജില്ലയിലെ ഇടതു- ജനാധിപത്യ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് എൽ ഡി എഫ് കൺവീനർ കെ പി സതീശ് ചന്ദ്രൻ പറഞ്ഞു.
എ വി രാമകൃഷ്ണൻ എളിമയുടെ പര്യായം, മികച്ച സംഘാടകൻ: എൽജെഡി
കാസർകോട്: എ വി രാമകൃഷ്ണന്റെ നിര്യാണത്തിൽ എൽ ജെ ഡി ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റും എളിമയുടെ പര്യായവുമായിരുന്നു. ജനപക്ഷത്ത് നിന്ന് അവകാശങ്ങൾക്കു വേണ്ടിയും നീതി നിഷേധങ്ങൾക്കു എതിരെയും പോരാടാൻ മുൻനിരയിൽ ഉണ്ടായിരുന്നു. പോലീസ് മർദ്ദനങ്ങളും ജയിൽ ശിക്ഷയും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംഘാടകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുല്യത ഇല്ലാത്തതാണ്. ഏതു കാര്യവും അദ്ദേഹത്തെ ഏൽപ്പിച്ചാൽ വളരെ ഭംഗിയായി അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു. അത് കൊണ്ട് തന്നെ രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായിരുന്ന എ വി യുടെ നിര്യാണം പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നും ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

ആക്റ്റിംഗ് ജില്ലാ പ്രസിഡണ്ട് ടി വി ബാലകൃഷ്ണൻ, പ്രൊഫ. എ കെ ശങ്കരൻ, സിദ്ദിഖ് അലി മൊഗ്രാൽ, വി വി കൃഷ്ണൻ, ഇ വി ഗണേശൻ, അഹ്‌മദ് അലി കുമ്പള, എം ജെ ജോയ്, രാജൻ, ഡോ. ദാമു, പി വി ഗോപാലകൃഷ്ണൻ, കുമാരൻ മാസ്റ്റർ, ബാലകൃഷ്ണ ഷെട്ടി, മുഹമ്മദ് സാലി, ഭാർഗവി, അഡ്വ. രമ ദേവി, സിദ്ദിഖ് റഹ്‌മാൻ സംബന്ധിച്ചു.
Keywords: Kerala, News, Politics, AV Ramakrishnan, Condolences on the untimely demise of AV Ramakrishnan